KeralaLatest NewsLocal news

അടിമാലിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ നടത്താൻ തീരുമാനം : സംഘാടകസമിതി യോഗം ചേർന്നു.

അടിമാലി :രാജ്യത്തിന്റെ 79 സ്വാതന്ത്ര്യ ദിനാഘോഷം അടിമാലിയിൽ വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ശ്രദ്ധേയമായ ഏറ്റവും വലിയ സ്വാതന്ത്ര്യദിന റാലി ആഘോഷങ്ങളാണ് അടിമാലിയിൽ മുൻവർഷങ്ങളിൽ സംഘടിപ്പിച്ചു വരുന്നത് . ഇത്തവണയും വളരെ വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിന റാലിയും കലാ മത്സരങ്ങളും സംഘടിപ്പിക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചിട്ടുള്ളതെന്ന് അറ്റാഡ്സ് പ്രസിഡന്റ് പി.വി സ്കറിയ പറഞ്ഞു .

അടിമാലി ഗ്രാമപഞ്ചായത്തിലെ വിവിധ കോളേജുകൾ സ്കൂളുകൾ കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ വ്യാപാരികൾ മറ്റ് ഇതര സംഘടനകൾ ഇന്നിവരുടെ നേതൃത്വത്തിലാവും സ്വാതന്ത്ര്യ ദിന റാലി നടക്കുന്നത്. എല്ലാവർഷത്തെ പോലെ അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച റാലി അടിമാലി ടൗൺ ചുറ്റി പഞ്ചായത്തിൽ ഗ്രൗണ്ടിൽ റാലി സമാപിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറും. സംഘാടകസമിതി യോഗത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി ബിജു, തുടങ്ങി അടിമാലിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ , വ്യാപാരികൾ, സ്കൂൾ അധികൃതർ, ധനകാര്യസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!