പുറത്താക്കേണ്ട സസ്പെൻഷൻ മതി!അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിൽ സുപ്രധാന മാറ്റത്തിന് JPC ശുപാർശ

അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യൽ ഭേദഗതിയിൽ ഇളവ്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാന മാറ്റത്തിന് ജെപിസി ശുപാർശ ചെയ്തു. സ്ഥാനത്തു നിന്ന് പുറത്താക്കുന്നതിന് സസ്‌പെൻഷൻ പകരം നടപടി മതിയെന്ന് ജെപിസി ശുപാർശ. കുറ്റവിമുക്തരാക്കപ്പെട്ടാൽ സസ്പെൻഷൻ സ്വയമേവ പിൻവലിക്കപ്പെടും.
കേസ് തീർപ്പാക്കുന്നതിന് മുൻപ് കർശന നടപടി ഉചിതമല്ല എന്ന് ജെപിസി വിലയിരുത്തൽ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അറസ്റ്റിലായി 30 ദിവസം തടവിൽ കഴിഞ്ഞാൽ സ്ഥാനം നഷ്ടപ്പെടും എന്നതാണ് നേരത്തെയുള്ള വ്യവസ്ഥ. അഞ്ച് വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലാകുന്ന മന്ത്രിമാർ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭേദഗതി ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നത്.
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബിൽ ബാധകമാകും. പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്നായിരുന്നു ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടാൻ തീരുമാനിച്ചിരുന്നത്. 31 അംഗ സംയുക്ത പാർലമെന്ററി സമിതി ബിൽ പരിഗണിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ചേർന്നതാണ് ജെപിസി



