KeralaLatest News

ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക.ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!