KeralaLatest NewsLocal news

സിങ്കപ്പാറയില്‍ തമിഴ്നാടിന്‍റെ പ്രവേശന വിലക്ക്

ഇടുക്കി കൊളുക്കുമല സിങ്കപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം മുന്നറിയിപ്പില്ലാതെ അടച്ച് തമിഴ്നാട്. ഇന്നലെ പൊലീസ് – റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നീക്കം. വിഷയത്തിൽ കേരള പൊലീസും റവന്യു അധികൃതരും ഇടപെട്ടതോടെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തീരുമാനമായി. തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സിങ്കപ്പാറയിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കി. അതിർത്തി സംബന്ധിച്ച് കേരള – തമിഴ്നാട് തർക്കം നിലനിൽക്കുന്ന പ്രദേശമാണ് സിങ്കപ്പാറ. കഴിഞ്ഞ രണ്ടുമാസത്തിനിടെ സിങ്കപ്പാറയിൽ നിന്നും രണ്ട് യുവാക്കൾ കൊക്കയിലേക്ക് വീഴുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തലകറങ്ങി വീണ യുവാവിനെ സാഹസികമായാണ് രക്ഷപെടുത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!