KeralaLatest NewsLocal news

കനത്ത മഴ : മൂന്നാർ ഹെഡ്‌വർക്ക്സ് ഡാമിന് സമീപം മലയിടിഞ്ഞു

മൂന്നാർ :ഇന്ന് പുലർച്ചെയാണ് കൊച്ചി–ധനുഷ്കോടി ദേശീയപാതയുടെ നിർമാണം നടക്കുന്ന മൂന്നാർ ഹെഡ്‌വർക്ക്സ് ഡാമിന് സമീപം വൻ മലയിടിച്ചിലുണ്ടായത്. കൂറ്റൻ പാറകളും മണ്ണും ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മണ്ണും പാറകളും നീക്കം ചെയ്തതിനെ തുടർന്നാണ് നിലവിൽ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടുന്നത്.

അതേസമയം, മലയിടിച്ചിലുണ്ടായ മേഖലയിൽ ഇപ്പോഴും മണ്ണും പാറകളും ഇളകിയ നിലയിലായതിനാൽ വീണ്ടും ഇടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത തുടരുകയാണ്. അപകടഭീഷണി കണക്കിലെടുത്ത് മണ്ണും പാറകളും നീക്കം ചെയ്യാനും അപകടസാധ്യത കുറയ്ക്കാനുമായി ദേശീയപാത അധികൃതർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!