KeralaLatest NewsLocal news

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മാങ്കുളത്ത് നവജാത ശിശു മരിച്ചു..

അടിമാലി :മാങ്കുളം സിങ്കുകുടി ഉന്നതിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പ്രദേശവാസികളായ മഹാദേവന്‍, വിജയലക്ഷ്മി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിനെ ഒന്നരയോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നാര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!