KeralaLatest NewsLocal news

അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിൽ : ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. .

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വാളറ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് മൺതിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണത്. ഇതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ സമയത്ത് വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. തുടർന്ന് പ്രദേശവാസികളും ഡ്രൈവർമാർ അടക്കം ചേർന്ന് മരച്ചില്ലകൾ വെട്ടി മാറ്റി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പിന്നിട് കൊച്ചി മൂന്നാർ ദേശീയപാതയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ ദേവികുളം മേഖലയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് മൂന്നാർ ഹെഡ് വർക്സ് ഡാമിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ന് രാവിലെ മുതൽ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!