CrimeLatest NewsLocal news

രാസ ലഹരിയുമായി അടിമാലിയിൽ അതിഥിത്തൊഴിലാളി പിടിയിൽ.

അടിമാലി :രാസ ലഹരിയുമായി അതിഥിത്തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി രാവിലെ എക്സൈസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിലായത്.
എക്സൈസ് ഇൻസ്‌പെക്ടർ അവിൻ സാജിൻ്റെ നേതൃത്വത്തിൽ അടിമാലിയിൽ അതിഥിത്തൊഴിലാളികളുടെ ക്യാമ്പിൽ നടത്തിയ റെയ്ഡിലാണ് 2 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ലാൽത്തോത മലാത്തിപ്പൂർ ഡോംകരി സ്വദേശിയായ ഹസിബുൾ പിടിയിലായത്.

എക്സൈസ് ഇൻസ്‌പെക്ടർ അവിൻ സാജിനൊപ്പം എ ഇ ഐ ഗ്രേഡുമാരായ ബിനു മോൻ കെ പി, സുരേഷ് കുമാർ കെ കെ, പി ഒ ഗ്രേഡ് മീരാൻ കെ എസ്, സി ഇ ഒ മാരായ ഷിൻ്റോ ഷാജി, മണികണ്ഠൻ ആർ, അനൂപ് പി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!