Latest NewsLocal news

തട്ടേക്കണിക്ക് സമീപം വാഹനാപകടം:രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നേര്യമംഗലം- ഇടുക്കി സംസ്ഥാന പാതയില്‍ തട്ടേക്കണിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവര്‍ അടക്കം 4പേര്‍ ഉണ്ടായിരുന്നു ഇതില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയില്‍ നിന്നും പറവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.

മുരിക്കാശ്ശേരി തോപ്രാംകുടിയില്‍ പോയ ശേഷം തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ടവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കരിമണല്‍ പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!