Latest NewsNational

ലോക്സഭയും കടന്ന് വന്ദേമാതരം ബിൽ; ബില്ല് പാസാക്കിയത് പ്രതിപക്ഷ ബഹളത്തെ അവഗണിച്ച്

വന്ദേമാതരം ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ല് അവതരിപ്പിത്. ബില്ല് ഹിന്ദുത്വ അജണ്ട എന്ന് കെ കനിമൊഴി എം പി കുറ്റപ്പെടുത്തി. ബില്ല് അവതരണത്തിനിടെ ലോക്സഭയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ മുദ്രവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ശബ്ദ വോട്ടോടെ ബില്ല് ലോക്സഭ പാസാക്കി. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ രാജ്യസഭ ബുധനാഴ്ച പാസാക്കിയിരുന്നു.

വന്ദേമാതരത്തെ അപമാനിച്ചാൽ, ജനഗണമനയ്ക്കെന്നപോലെ മൂന്നുവർഷം തടവോ പിഴയോ രണ്ടുമോ ലഭിക്കുന്നതാണ് ബില്ലിലെ മാറ്റം.അതിനിടെ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൊതുപരീക്ഷ ഭേദഗതി ബിൽ ചർച്ചയിൽ ഭരണ പ്രതിപക്ഷ പോര്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങാൻ പ്രധാനമന്ത്രിക്ക് ഭയമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. സർവകലാശാലകൾ കാവിവത്കരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് ഖർഗെ ആരോപിച്ചു. മനുസ്മൃതിയുമായ ബന്ധപ്പെട്ട ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ ഭരണ പക്ഷം രംഗത്തെത്തി. പരാമർശങ്ങൾ സഭ രേഖകളിൽ ഉൾപ്പെടുത്തില്ല എന്ന് രാജ്യസഭ അധ്യക്ഷൻ വ്യക്തമാക്കി.

പാർലമെൻ്റ് ഇന്ന് ചേരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഇല്ല. ഉത്തരം പറയേണ്ടവർ എവിടെയെന്ന് പ്രതിപക്ഷം. പ്രതിഷേധത്തിനിടെ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും സമർക്കാർക്കെത്തിരെയുണ്ടായ ആക്രമണവും പ്രതിപക്ഷം ഉയർത്തിയതോടെ ലോക്സഭ രണ്ടുമണിവരെ നിർത്തിവച്ചിരുന്നു. സഭാ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് പാർലമെന്റ് കവാടത്തിലും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!