KeralaLatest News

അതി ശക്തമഴ തുടരും: 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!