
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു . തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കും.നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് നാളെയും ഓറഞ്ച് അലര്‍ട്ട്.
തമിഴ്‌നാടിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ധിക്കാന്‍ കാരണം. മഴയോടൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. വിവിധ അണക്കെട്ടുകളില്‍ നിന്ന് വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്. നദീ പരിസരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചെറുവള്ളങ്ങളില്‍ പോലും കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം



