KeralaLatest News
ഇടുക്കി വെൺമണിയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം :ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റുകളും തകർന്നു

ഇടുക്കി: വെൺമണിയിൽ നിന്ന് വഴി തിരിഞ്ഞ് എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഇടിച്ചതിനെ തുടർന്ന് റോഡരികിൽ ഉണ്ടായിരുന്ന ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റുകളും തകർന്നു.
കുത്തനെ ഇറക്കമുള്ള വഴിയെക്കുറിച്ച് ഡ്രൈവർക്ക് പരിചയമില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


