CrimeKeralaLatest NewsLocal news

എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സിപ്പ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം

എം എം ലംബോദരന്റെ സിപ്പ് ലൈൻ പൂട്ടിച്ച് ജില്ലാ ഭരണകൂടം. ഓറഞ്ച് അലർട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന് പ്രവർത്തിച്ചതിനാണ് നടപടി. സംഭവത്തിൽ ഉടമസ്ഥയായി കാണിച്ചിട്ടുള്ള ലംബോദരന്റെ ഭാര്യക്കെതിരെ അടിമാലി പൊലീസ് കേസെടുത്തു.2025ലും നിരോധന ഉത്തരവ് മറികടന്ന് ലംബോദരൻ്റെ അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈൻ പ്രവർത്തിച്ചിരുന്നു. ഹൈറേഞ്ച് സിപ്പ് ലൈൻ എന്ന സ്ഥാപനത്തിലെ സിപ് ലൈൻ പ്രവർത്തനം നിയന്ത്രണം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുൻമന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണിയുടെ സഹോദരനാണ് എം എം ലംബോധരൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!