Local news

ശിഹാബ് തങ്ങൾ അനുസ്മരണവും കനിവ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും അടിമാലിയിൽ നടന്നു…

അടിമാലി :ശിഹാബ് തങ്ങൾ റിലീഫ് സെൽ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും കനിവ് പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും നടന്നു അനുസ്മരണ യോഗത്തിൽ റിലീഫ് സെൽ പ്രസിഡന്റ് ബഷീർ പി എ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എം അബ്ബാസ് മാസ്റ്റർ ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം സലീം കൈപ്പാടം മെമ്പർഷിപ്പ് ഉദ്ഘാടനം നിർവഹിച്ചു.

കനിവ് പാലിയേറ്റീവ് കെയർ അടിമാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എം അബ്ബാസ് മാസ്റ്ററും ചേർന്ന് നിർവഹിച്ചു റിലീഫ് സെൽ സെക്രട്ടറി കെ എ യൂനസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂർ, മുസ്ലിം ലീഗ് സെക്രട്ടറി റഹീം പഴേരി, എസ് ടി യു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് സക്കീർ, മോട്ടോർ തൊഴിലാളി എസ് ടി യു ജില്ലാ പ്രസിഡന്റ് സക്കീർ ഇളമാക്കൽ, തൊടുപുഴ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അൻഷാദ് കെ എ, ജുമാ മസ്ജിദ് ഇമാം മുഹിയുദ്ദീൻ ബാഖവി, അനിൽ തറനിലം,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലതാ സലി, മനീഷ് നാരായണൻ, ജനതാദൾ ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട്, അഡ്വക്കേറ്റ് എൽദോ പടയാട്ടി,എന്നിവർ സംസാരിച്ചു.

പരിപാടികൾക്ക് സൈനുദ്ദീൻ മാനിക്കൽ, പി എം പരീത്, കരീം പള്ളിവാസൽ,എംപി അമീർ, ഫസൽ മാട്ടേക്കൂടി, റഷീദ് ഇരുമ്പുപാലം, നൗഷാദ് ഇരുമ്പുപാലം, ഷാജി പള്ളിത്താഴം, താഹ കാഞ്ഞിരുമുകളിൽ, നിയാസ് ഇരുമ്പുപാലം, കരീം പാറേക്കാട്ടിൽ, റംല അബ്ബാസ്, ആശ്നാ ഷഫീഖ്,കബീർ സാമ്പിക്കൽ, അബ്ദുള്ള , സുലൈമാൻ ഹാജി മൂന്നാർ , സാദിഖ് മൂന്നാർ ,അനസ് മറ്റപ്പള്ളി,നാസർ മുതവാംകുടി, സിദ്ദീഖ് ഇക്കരക്കുടി, കാദർ മന്നാകാല, അബ്ബാസ് കെ പി, ഷാജഹാൻ,സുനീർ കാര്യമറ്റം ജെബിഎം അൻസാർ , അനസ് ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. നിർധനരായ രോഗികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന വലിയ ലക്ഷ്യത്തെയാണ് കനിവ് പാലിയേറ്റീവ് കെയർ മുന്നോട്ടുവയ്ക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!