CrimeLatest NewsLocal news
മൂന്നാർ പോതമേട്ടിൽ തോട്ടം മാനേജറുടെ ഓട്ടോറിക്ഷ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. .

മൂന്നാർ : സ്വകാര്യ തോട്ടത്തിലെ മേൽനോട്ടക്കാരനായ രവി ആന്റണിയുടെ ഓട്ടോറിക്ഷയാണ് പുലർച്ചെ കത്തിനശിച്ചത്. തോട്ടത്തിലെ ജോലിക്കൊപ്പം ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന രവി, തോട്ടത്തിലെ വീടിന് മുന്നിലാണ് വാഹനം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ആണ് തീയിട്ട് നശിപ്പിച്ചത്. തോട്ടവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിന്റെ തുടർച്ചയായാണ് ഓട്ടോറിക്ഷയ്ക്ക് തീയിട്ടതെന്നാണ് രവിയുടെ ആരോപണം.
പുലർച്ചെ രണ്ടോടെ ഓട്ടോയുടെ ഹോൺ മുഴങ്ങുന്ന ശബ്ദം കേട്ട് പുറത്തേക്ക് എത്തിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.രവി ആന്റണി നൽകിയ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.



