BusinessLatest NewsLocal news

പെയ്തിറങ്ങിയ മഴയിൽ തകർന്നത് സിബിയുടെ വരുമാന മാർഗം…

അടിമാലി :കഴിഞ്ഞദിവസം അടിമാലി മേഖലയിൽ പെയ്തിറങ്ങിയ മഴയത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മഴവെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. അടിമാലി ടൗൺ ജുമാ മസ്ജിദിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഐറിസ് ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സിൽ വെള്ളം കയറിയതോടെ ഇരുമ്പുപാലം സ്വദേശികളായ സിബി വർഗീസ് , ഷൈല ദമ്പതികളുടെ ഉപജീവനം മാർഗമാണ് വെള്ളത്തിനടിയിലായത് . കാലുകൾക്ക് വൈകല്യമുള്ള സിബി മൂന്ന് പതിറ്റാണ്ടായി വിവിധ പ്രിന്റിംഗ് ട്രസ്റ്റുകളിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് രണ്ടുവർഷം മുമ്പ് ടൗണിൽ സ്വന്തമായി ഒരു പ്രിന്റിംഗ് തുടങ്ങിയത് .

8 ലക്ഷം രൂപ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്താണ് സ്ഥാപനം ആരംഭിച്ചത് . വായ്പ തുകയുടെ ഗഡുക്കൾ അടയ്ക്കുന്നതിനും കുടുംബം പുലർത്തുന്നതിനുമായി പ്രസ്സിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു സിബി ആശ്രയിച്ചിരുന്നത്. ഇപ്പോൾ വെള്ളം കയറി നാശനഷ്ടം സംഭവിച്ചതോടെ മെഷീനുകൾ നന്നാക്കുന്നതിനായി എത്ര രൂപ ചെലവാകുമെന്ന ആശങ്കയിലാണ് സിബി.

അപ്രത്യക്ഷമായി ശനിയാഴ്ച വൈകിട്ട് പെയ്തിറങ്ങിയ മഴയിൽ സ്ഥാപനത്തിനു മുൻവശത്തുകൂടിയുള്ള ഓട കവിഞ്ഞ് വെള്ളം യന്ത്രസാമഗ്രികൾ സ്ഥാപിച്ചിരുന്ന മുറിയിലേക്ക് കയറുകയായിരുന്നു. നാല് അടിയോളം ഉയരത്തിൽ വെള്ളത്തിനൊപ്പം എക്കിലും ചെടിയും മുറിക്കുള്ളിൽ എത്തിയതോടെ യന്ത്രസാമഗ്രികളുടെ മോട്ടോറുകളും മറ്റും നാശത്തിലായി . ചങ്ങനാശ്ശേരിയിൽ നിന്നും ടെക്നീഷ്യൻ എത്തി പരിശോധിച്ചാൽ മാത്രമേ നാശനഷ്ടത്തിന്റെ കണക്കുകൾ വ്യക്തമാവുകയുള്ളൂ എന്നാണ് സിബി പറയുന്നത്. ഇരുമ്പുപാലത്ത് പട്ടയും ഇല്ലാത്ത 15 സ്ഥലമാണ് ഇവർക്കുള്ളത്.

കാലിന്റെ വൈകല്യത്തെ തുടർന്ന് മറ്റും ജോലികൾ ചെയ്യാൻ സാധിക്കുകയില്ല. സിബി, ഷൈല ദമ്പതികളുടെ ആകെയുള്ള ഉപജീവനമാർഗ്ഗമാണ് പെട്ടെന്ന് എത്തിയ മഴവെള്ളം മുടക്കിയത് . സിബിയുടെ സ്ഥാപനത്തിന് തൊട്ടു ചേർന്നുള്ള അമല അയണിംഗ് കേന്ദ്രത്തിലും വെള്ളം കയറി മെഷീനുകളും ഫർണിച്ചറുകളും നശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!