എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; സമിതിയിലെ നാല് പേര് ആര്‍എസ്എസ് ബന്ധമുള്ളവര്‍

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍ നാല് പേര് ആര്‍എസ്എസ് ബന്ധമുള്ളവര്‍. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായത്.എബിവിപി മുന്‍ ദേശിയ സെക്രട്ടറി വന്ദന മിശ്ര, എബിവിപി മുന്‍ ഭാരവാഹി യദുനാഥ് ദേശ്പാണ്ഡെ എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് ദിവേകര്‍, രവി രമേശ് ചന്ദ്ര ശുക്ല എന്നിവരും പുനഃസംഘടിപ്പിച്ച സമിതിയിലെ അംഗങ്ങളാണ്.
പതിനൊന്നാം ക്ലാസിലെ പാഠപുസ്തകം നവംബറിനകവും പന്ത്രണ്ടാം ക്ലാസിലേത് അടുത്ത വര്‍ഷം ജൂലൈയ്ക്കകവും തയാറാക്കാനാണ് ടീമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടക ആസ്ഥാനമായുള്ള Nitte എന്ന ഡീംഡ് സര്‍വകലാശാലയുടെ വൈസ് പ്രസിഡന്റും അക്കാദമിക് വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ സന്ദീപ് ശാസ്ത്രി പാഠപുസ്തക സമിതിയെ നയിക്കും. ജെഎന്‍യുവില്‍ നിന്നുള്ള പ്രകാശ് കാണ്ട്പാല്‍, നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള നീദി ഗുപ്ത, ചാണക്യ സര്‍വകലാശാലയില്‍ നിന്ന് ചേതന്‍ സിംഘായി, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സുകാന്ഷിക വത്സ, ഇഗ്നോയില്‍ നിന്ന് സതീഷ് കുമാര്‍, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയില്‍ നിന്നുള്ള ദീവാന്‍ഷു ശ്രീവാസ്തവ, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂളില്‍ നിന്നുള്ള പ്രണവ് ഗുപ്ത, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് നന്ദ കിഷോര്‍, ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് സ്വപ്ന പ്രഭു എന്നിവരും ഈ സംഘത്തിലുണ്ട്.



