CrimeLatest NewsLocal news

മലിനജലം തോട്ടിലേക്കൊഴുക്കിയ ലോണ്ടറിക്കെതിരെ വെള്ളത്തൂവൽ പഞ്ചായത്തിന്റെ നിയമ നടപടി:

അടിമാലി : മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഫൈവ് സ്റ്റാര്‍ പവര്‍ ലോണ്ടറി എന്ന സ്ഥാപനത്തില്‍ വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം അനധികൃതമായി സമീപത്തെ കുളത്തിലേക്കും പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ പൊളിച്ചു മാറ്റും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെപ്പിക്കാന്‍ നോട്ടീസ് നല്‍കിയെന്നും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയെന്നും അധികൃതര്‍ അറിയിച്ചു.


 ലോണ്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം ആദ്യം സമീപത്തെ കുളത്തിലേക്ക് ഒഴുക്കിവിടുകയും പിന്നീട് റോഡ് പൊളിച്ച് സ്ഥാപിച്ച ആറിഞ്ച്  വീതിയുള്ള മൂന്ന് പൈപ്പുകള്‍ വഴി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ തോട്ടിലേക്ക് തള്ളുകയുമായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.  
 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത പൈപ്പ് ലൈനുകളും പരിസ്ഥിതി മലിനീകരണവും നേരിട്ട് ബോധ്യപ്പെട്ടത്. ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുകയും ആരോഗ്യഭീഷണി ഉയര്‍ത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!