CrimeKeralaLatest News

അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി; പൊലീസ് ശിപാര്‍ശ ജില്ലാ കലക്ടര്‍

ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശിപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രമിനിൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. കുറ്റവാളിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം, ഏതുതരം കുറ്റകൃത്യം, എത്ര കേസുകളിൽ പ്രതിയാണ്, ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം തുടങ്ങിയവയൊക്കെ പരിശോധിച്ച ശേഷമാണ് കാപ്പ ചുമത്തിയത്.

ഉത്തരവ് ഉടൻ നടപ്പിൽവരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പോലിസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

അർജുനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകളുണ്ട്. ​ഇതിൽ 12 എണ്ണം വളപട്ടണം സ്റ്റേഷൻ പരിധിയിലാണ്. 2014 മുതൽ 18 വരെയുള്ളതാണ് 12 കേസ്. സ്വർണം പൊട്ടിക്കൽ അടക്കം വിവിധ സ്റ്റേഷനുകളിലും കേസുകൾ വേറെ ഉണ്ട്. ​ആഭ്യന്തര മന്ത്രിയെയും കേരള പോലീസിനെയും സാമൂഹ്യമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചതിന് ഈ മാസം ഒമ്പതിനാണ് കണ്ണൂരിൽ വെച്ച് പിടിയിലായത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!