KeralaLatest NewsLocal news

ഇടുക്കിയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഇയാൾ . പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് ആർ ആർ ടി വിവരം നൽകിയിരുന്നു . എന്നാൽ കനത്ത മൂടൽ മഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം എത്തിയത് ഒച്ചു തേവർ അറിഞ്ഞില്ല.

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!