KeralaLatest NewsLocal news

ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്’ ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന്(വ്യാഴാഴ്ച) മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 10.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. റോയി കെ. പൗലോസ് എം.എല്‍.എയുടെ  അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.

സര്‍ക്കാര്‍ ചീഫ് വിപ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എ മാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നാസിം, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള്‍ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്,
കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിജോ പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.

വിവിധ മേഖലകലില്‍ നിന്ന് തെരഞ്ഞെടുത്ത ആളുകള്‍ക്ക് തൂഫാന്‍ വാരിയര്‍ ബാഡ്ജ് മന്ത്രി രമേശ് ചെന്നിത്തല നല്‍കും. ചടങ്ങിനു മുന്നോടിയായി ഓപ്പറേഷന്‍ തൂഫാന്‍ പതാക ഉയര്‍ത്തലും അദ്ദേഹം നിര്‍വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!