KeralaLatest News

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ തള്ളിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ‘ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന’ തലക്കെട്ടിൽ, മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് പിൻവലിച്ചത്. പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് എപി സുന്നി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. 15 മിനിറ്റ് മുൻപാണ് പോസ്റ്റ് പിൻവലിക്കപ്പെടുന്നത്.

സമസ്ത സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു.കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കാന്തപുരം വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിൻ്റെ സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന പ്രസ്താവനയെ പൂർണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!