KeralaLatest NewsLocal news

വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ ശല്യംപാറ കേന്ദ്രമായി പ്രവർത്തിക്കുന്ന അനശ്വര എസ്.എച്ച് ജി യുടെ 25 മത് വാർഷിക ആഘോഷവും പ്രതിഭാ സംഗമം ഭക്ഷ്യ കിറ്റ് വിതരണവും നടന്നു.

വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിലെ ശല്യംപാറ കേന്ദ്രമായി പ്രവർത്തിക്കുന്ന അനശ്വര എസ് എച്ച് ജി യുടെ 25 മത് വാർഷിക ആഘോഷവും പ്രതിഭാ സംഗമം ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. വെള്ളത്തൂവൽ ശല്യംപാറയിൽ നടന്ന പരിപാടി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.

25 വർഷത്തോളമായി ശല്യംപാറയിൽ പ്രവർത്തിക്കുന്ന സംഘം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവന പ്രവർത്തനങ്ങളുമാണ് ചെയ്തുവരുന്നത്. പ്രളയ സമയങ്ങളിലും കോവിഡ് കാലഘട്ടങ്ങളിലും നിരവധി ആളുകൾക്ക് സഹായഹസ്തവുമായി സംഘം രംഗത്തെത്തിയിട്ടുണ്ട്.പരിപാടിയുടെ ഭാഗമായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ കോശി വിവിധ മേഖലകളിൽ പ്രഗൽഭരായ വ്യക്തികളെ ആദരിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷി കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് മെമ്പർ സോമി ജോസഫ് ഉദ്ഘാടനം ചെയ്തു. കൂടാതെ ബോണസ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ഹൈറിൻ നിസ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംഘം പ്രിസിഡന്റ് ജോൺസൺ കെ ബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആന്റണി ഫിലിപ്പ് സംഘത്തിന്റെ മുൻകാല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . വെള്ളത്തൂവൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെടി മോഹനൻ,മാത്യു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!