CrimeKeralaLatest NewsLocal news
19കാരിയെ സുഹൃത്തിന്റെ സാന്നിധ്യത്തിൽ പീഡനത്തിന് ഇരയാക്കിയ സംഭവം: ഇടുക്കി സ്വദേശിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ സുഹൃത്തിന്റെ സാന്നിധ്യത്തിൽ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി അനന്തുവിനെ (20) ആണ് ഇടുക്കിയിൽനിന്ന് അറസ്റ്റ് ചെയ്തത്. യുവതി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിനുശേഷം പീഡനക്കേസ് ചുമത്തിയത്. പണം ആവശ്യപ്പെട്ട് അനന്തുവും സുഹൃത്തും മർദിച്ചതായും തുടർന്ന് പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. പാലാരിവട്ടത്ത് ഫ്ലാറ്റിലാണ് പ്രതിയും സുഹൃത്തും പെൺകുട്ടിയും താമസിച്ചിരുന്നത്. സെപ്റ്റംബർ 27-നായിരുന്നു സംഭവം. അനന്തുവിന്റെ സുഹൃത്തിനായി അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.



