BusinessKeralaLatest NewsLocal news

ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അടിമാലി: ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ട്ട് ശ്യംഖലയായ ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും അടിമാലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്രോക്കറി ഐറ്റംസ്, ഹോം അപ്ലൈന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, എല്‍ ഇ ഡി റ്റി വി, ഗിഫ്റ്റ് ഐറ്റംസ്, ഫ്രൂട്ട്സ്, വെജിറ്റബിള്‍സ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട്.

മൂന്ന് നിലകളിലായി അടിമാലി ടൗണില്‍ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തായിട്ടാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടിന്റെ പുതിയ വലിയ ഷോറും സജ്ജമാക്കിയിട്ടുള്ളത്. ചലച്ചിത്രതാരം അപര്‍ണ്ണ ദാസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് പ്രസിഡന്റ് പി എം ബേബി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. കീരിക്കാട്ടില്‍ ആര്‍ക്കൈഡ്‌സിലാണ്  ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട് തുറന്നിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങില്‍ ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട് സ്ഥാപന ഉടമ റോയി ജോസഫ്, കീരിക്കാട്ടില്‍ ആര്‍ക്കൈഡ്‌സ് ഉടമ ജോസ് കീരിക്കാട്ടില്‍, സാന്റി മാത്യു, കോയ അമ്പാട്ട്, എന്‍ എം കുര്യന്‍, അടിമാലിയിലെ മറ്റ് സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഏത് വിലയിലും മനസിനിഷ്ടപ്പെടും വിധം ക്രോക്കറി ഐറ്റംസ്, ഹോം അപ്ലൈന്‍സസ്, സ്മാര്‍ട്ട് ഫോണുകള്‍, എല്‍ ഇ ഡി റ്റി വി എല്ലാം ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാകും വിധം വളരെ വിശാലമായ ഷോറൂമാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട് അടിമാലിയില്‍ ഒരുക്കിയിട്ടുള്ളത്.


ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളാണ് ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിവസമായ ഇന്ന് ആളുകളുടെ വലിയ തിരക്കാണ് ഹൈപ്പര്‍മാര്‍ട്ടില്‍ അനുഭവപ്പെട്ടത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഷോറൂമിനോട് ചേര്‍ന്ന് ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!