KeralaLatest NewsLocal news
വീട്ടിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചാംക്ലാസ് വിദ്യാർത്ഥി മരിച്ചു.

അടിമാലി: വീട്ടിലെ ബാത്റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഞ്ചാംക്ലാസ് വിദ്യാർത്ഥി മരിച്ചു. അടിമാലി വിശ്വദീപ്തി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ തോക്കുപാറ ഈട്ടിയ്ക്കൽ അനൂപിന്റെ മകൻ ആഡ്വിക്ക് (10) ആണ് മരിച്ചത്. ബുധനാഴ്ച സ്കൂളിൽ വിട്ട് വീട്ടിലെത്തിയതിനു ശേഷമായിരുന്നു സംഭവം.
കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ട ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കേണ്ടതായി ഉണ്ട്. വെള്ളത്തൂവൽ പോലീസ് തുടർ നടപടി ആരംഭിച്ചു.



