CrimeKeralaLatest NewsLocal news

കേഴ ആടിനെ വേട്ടയാടിയ ആൾ വനം വകുപ്പ് പിടിയിൽ

ഇടുക്കി പാമ്പനാറിനു സമീപം ലാഡ്രം എസ്റ്റേറ്റിൽ നിന്നും കേഴയാടിനെ വേട്ടയാടിയ ആളെ വനംവകുപ്പ് അറസ്റ്റു ചെയ്തു. പീരുമേട് അമ്പാടിയിൽ ബാലചന്ദ്രനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് നാടൻ തോക്കുകളും 88 ഈയം കൊണ്ടുള്ള തിരകളും ഒരു കുന്തവും പത്തു കിലോയോളം കേഴയാടിൻറെ ഇറച്ചിയും പിടികൂടി. ലാഡ്രം ഭാഗത്തു നിന്നും പിടികൂടിയ കേഴയാടിനെ പീരുമേട്ടിലുള്ള വീട്ടിലെത്തിച്ച് ഇറച്ചിയാക്കുന്നതിനിടിയാണ് എരുമേലി റെയ്ഞ്ചിലെ മുറിഞ്ഞപുഴ സെക്ഷനിൽ നിന്നുള്ള വനപാലക‌‍ർ പിടികൂടിയത്. ഇയാൾ സ്ഥിരമായി വന്യഗങ്ങളെ വേട്ടയായി കാട്ടിറിച്ചി വിൽപ്പന നടത്തന്നയാളാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!