KeralaLatest NewsLocal news

ദേവികുളം മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നണികള്‍

മൂന്നാര്‍: വോട്ടെടുപ്പിന് ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേവികുളം മണ്ഡലത്തില്‍ മുന്നണികള്‍ പ്രചാരണം ഊര്‍ജ്ജിതമാക്കി മുന്നേറുകയാണ്. മുന്നണികള്‍ മൂന്നും വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നതിനാല്‍ സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ആവേശം തെല്ലും ചോരാതെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ ഇന്ന് പള്ളിവാസല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി.

രണ്ടാംമൈലില്‍ നിന്നാരംഭിച്ച പര്യടനം 13 കേന്ദ്രങ്ങള്‍ പിന്നിട്ട് കുഞ്ചിത്തണ്ണിയില്‍ സമാപിച്ചു. എ രാജയുടെ പ്രചാരണത്തിന്റെ ഭാഗമായി അടിമാലി ക്ലബ്ബില്‍ ജി എസ് പ്രദീപ് നയിച്ച അശ്വമേധം അരങ്ങേറി.മാങ്കുളം, പള്ളിവാസല്‍ മണ്ഡലങ്ങളിലൂടെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ പ്രചാരണം. കുറത്തിക്കുടിയില്‍ നിന്നായിരുന്നു എഫ് രാജയുടെ ഇന്നത്തെ പ്രചാരണം ആരംഭിച്ചത്. വിവിധയിടങ്ങളിലെ പ്രചാരണപരിപാടികളില്‍ വിവിധ യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തു.

എഫ് രാജയുടെ ഇന്നത്തെ പര്യടനം പൊട്ടന്‍കാട്ടില്‍ സമാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ ഇന്ന് അടിമാലി മേഖലയിലൂടെയായിരുന്നു തെരുഞ്ഞെടുപ്പ് പര്യടനം നടത്തിയത്. എസ് രാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേന്ദ്ര പാര്‍ലമെന്ററി കാര്യ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എല്‍ മുരുകന്‍ നാളെ വട്ടവടയില്‍ എത്തും. ചിന്നക്കനാല്‍ മേഖലയിലും നാളെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പര്യടനം നടത്തും. ത്രികോണ മത്സരത്തിന് കളമൊരുങ്ങിയതോടെ പരമാവധി വോട്ട് കരസ്ഥമാക്കാനുള്ള ശ്രമത്തിലാണ് മണ്ഡലത്തില്‍ മുന്നണികള്‍ മൂന്നും.തികഞ്ഞ വിജയ പ്രതീക്ഷ മൂന്ന് മുന്നണികളും വച്ച് പുലര്‍ത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!