CrimeKeralaLatest NewsLocal news

മൂന്നാറില്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നതായി പരാതി

മൂന്നാര്‍: ഒരിടവേളക്ക് ശേഷമാണ് മൂന്നാറില്‍ വീണ്ടും ആരാധനാലയത്തില്‍ മോഷണം നടക്കുന്നത്. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ ശ്രീ ശക്തിവിനായക ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നതായാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു ഭാരവാഹികള്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം തുറന്ന് അവസാനം പണം എടുത്തത്. നാല് മാസക്കാലത്തോളം ഭക്തര്‍ സമര്‍പ്പിച്ച കാണിക്ക പണമാണ് അപഹരിക്കപ്പെട്ടത്.

വലിയൊരു തുക ഭണ്ഡാരത്തില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദേവികുളം പോലീസില്‍ പരാതി നല്‍കിയതായും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. നാളുകള്‍ക്ക് മുമ്പ് പരിസരത്തുള്ള ഒരു ക്രൈസ്തവ ആരാധനാലയത്തിലും മോഷണം നടന്നിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രദേശവാസികളും ക്ഷേത്രം ഭാരവാഹികളും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!