KeralaLatest NewsLocal news
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡ് :അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി
അടിമാലി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ നടത്തിയ ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് അടിമാലി സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അടിമാലിയെ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം അടിമാലി ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ടി കെ ഷാജി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി ചാണ്ടി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു .



