KeralaLatest NewsLocal news

തങ്കപ്പൂ ഇനി ‘നല്ല ഇടയന്റെ’ തണലിൽ…

അടിമാലി :പതിനെട്ട് വർഷമായി അരയ്ക്കു താഴേക്ക് തളർന്ന് കിടപ്പിലായിരുന്നു ശാന്തൻപാറ സ്വദേശിനിയായ തങ്കപ്പൂ. വിധിയോട് പോരാടി ജീവിച്ച ഈ എൺപത്തിരണ്ടുകാരിക്ക് ഇനി നല്ല നാളുകൾ. കുരുവിളാസിറ്റി ഗുഡ് സെമിരിറ്റിൻ ആതുരാശ്രമം ഡയറക്ടർ ഫാ. ബെന്നി ഉലഹന്നാനും ആശ്രമം അധികൃതരും ചേർന്നാണ് തങ്കപ്പൂവിനെ ഏറ്റെടുത്
ശാന്തൻപാറ പഞ്ചായത്ത് ‘ആശ്രയ’ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരികയായിരുന്നു ഇവരെ.

എന്നാൽ കൂടുതൽ പരിചരണം ആവശ്യമായി വന്നതോടെ പഞ്ചായത്ത് അധികൃതർ ഫാ. ബെന്നി ഉലഹന്നാനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
മക്കളില്ലാത്ത ഈ വൃദ്ധ ദമ്പതികളുടെ ജീവിതം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. തങ്കപ്പൂവിന്റെ ഭർത്താവ് അയ്യപ്പൻ വാർധക്യകാല അസുഖങ്ങളെ തുടർന്ന് നിലവിൽ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും കാരുണ്യം കൊണ്ടാണ് ഈ ദമ്പതികൾ ഇതുവരെ കഴിഞ്ഞുകൂടിയത്.


ജീവിതത്തിന്റെ സായന്തനത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് തണലേകാൻ കുരുവിളാസിറ്റിയിൽ ഗുഡ് സെമിരിറ്റിൻ ആതുരാശ്രമം സജ്ജമാണ്. നിലവിൽ അൻപതോളം അന്തേവാസികളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ 27 വർഷമായി സന്നദ്ധ രംഗത്ത് സജീവമായ ഈ സംഘടന, നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് കാരുണ്യത്തിന്റെ ഈ വലിയ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!