ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്‌ജ്: ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവ്വേയറുടെ റിപ്പോർട്ട്…

ആനച്ചാൽ : ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്‌ജ് സ്ഥിതി ചെയ്യുന്ന ഭൂമി ഭൂരിഭാഗവും സർക്കാർ പുറമ്പോക്കെന്ന് താലൂക്ക് സർവ്വേയറുടെ റിപ്പോർട്ട്. റിപ്പോർട്ട് കലക്ടർക്ക് കഴിഞ്ഞ ദിവസം സമർപ്പിച്ചതാ യാണ് സൂചന. ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഭാഗം മാത്രമാണ് പട്ടയ ഭൂമിയിലെന്നും ബാക്കി തൂണുകൾ ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്നതു പുറമ്പോക്ക് ഭൂമിയി ലാണെന്നുമാണ് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്.
ഇതോടെ ഗ്ലാസ് ബ്രിഡ്ജിന് പ്രവർ ത്തനാനുമതി നൽകുന്നതു കൂടുതൽ പ്രതിസന്ധിയിലായി.
കഴിഞ്ഞ ഏപ്രിൽ 19നാണ് ആനച്ചാലിലെ ഗ്ലാസ് ബ്രിജിന് അനുമതി നൽകുന്ന കാര്യത്തിൽ കലക്ടർ ഒരു മാസത്തിനകം തീരു മാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. അനുമതിയില്ലാതെ പ്രവർത്തനം നിർത്തണമെന്നാവ ശ്യപ്പെട്ട് കലക്ടർ നൽകിയ നോട്ടിസ് തടയണമെന്ന ആവശ്യം തള്ളിയതിനെതിരെ, നടത്തിപ്പുകാരായ കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി
പി സി വിഷ്ണു നാഥിന്റെ നേതൃത്വത്തിൽ മൂന്നാ റിൽ നടന്ന യോഗത്തിൽ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർനത്തന തടസ്സം സംബന്ധിച്ച് ജില്ലാ കലക്ടർ വിശദീകരിച്ചിരുന്നു.
നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ നിർമ്മാണം നിർത്തി വയ്ക്കാനാവ ശ്യപ്പെട്ട് വിവിധ വകുപ്പുകൾ നോട്ടിസ് നൽകിയെങ്കിലും ഇവ അവഗണിച്ച് ബലമായി നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നുവെന്നും പിന്നീട് പ്രശ്നമായ പ്പോഴാണ് അനുമതി തേടി വന്നതെന്നും കലക്ടർ മന്ത്രിയോട് വിശദീകരിച്ചിരുന്നു.



