
അടിമാലി : അടിമാലി
ഇരുമ്പുപാലത്ത് വൈദ്യുതി ലൈനിന്റെ ഫ്യൂസ് കുത്തുന്നതിന് ഇടയിൽ വൈദ്യുത ആഘാതമേറ്റ് തൊഴിലാളി മരിച്ചു.
പടിക്കപ്പ് ഉന്നതിയിലെ രാജപ്പൻ,അനി എന്നിവരുടെ മകനായ രമേശ് ആണ് മരിച്ചത്. 24 വയസായിരുന്നു. ടച്ച് വെട്ടിയതിന് ശേഷം ഫ്യൂസ് കുത്തുന്നതിനു ഇടയിലാണ് വൈദ്യുത ആഘാതമെറ്റത്.
അപകടം നടന്നയുടനെ ഒപ്പം ഉണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ രമേശനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിചിരിക്കുകയാണ്.



