
പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ മന്ത്രി സണ്ണി ജോസഫിന്റ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വെച്ചു. വിവാദമായ പശ്ചാത്തലത്തില്‍ സണ്ണി ജോസഫിന് ഏതെങ്കിലും വിധത്തില്‍ ദോഷമാകരുത് എന്നുള്ളതുകൊണ്ടാണ് രാജിവെച്ചത് എന്നാണ് ബെന്നി തോമസ് വ്യക്തമാക്കുന്നത്. രണ്ടുപേരും ഒരുമിച്ച് ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം.
ബന്ധു നിയമനത്തില്‍ കെപിസിസി നേതൃയോഗത്തിലടക്കം മന്ത്രി സണ്ണി ജോസഫിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നെന്നും വിമര്‍ശനത്തിന് ഇട നല്‍കരുതായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. പേഴ്സണ്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിനെ നിയമിച്ചതിനെ മന്ത്രി സണ്ണി ജോസഫ് ന്യായീകരിക്കുകയും ചെയ്തിരുന്നു. അപേക്ഷ വിളിച്ച്,പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല പഴ്സണല്‍ സ്റ്റാഫ് എന്നായിരുന്നു മന്ത്രി പറഞ്ഞത്.
മുതിര്‍ന്ന നേതാക്കളാണ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെ വിമര്‍ശിച്ചത്. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ തള്ളി എന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ മന്ത്രി പിസി വിഷ്ണുനാഥ് രംഗത്തെത്തി.ശിപാര്‍ശകളുമായി വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കെപിസിസി യോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍െ മുന്നറിയിപ്പ് നല്കി. പത്ത് വര്‍ഷമായി ഉപദ്രവിച്ചവര്‍ക്ക് വേണ്ടി ശിപാര്‍ശയുമായി വരരുത്. ശിപാര്‍ശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു



