
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: വാക്ക് ഇന്‍ ഇന്റര്‍വ്യു 11ന്
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (വനിതകള്‍ മാത്രം) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 11ന് രാവിലെ 10.30ന് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡഷ്യല്‍ സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം/കേരള നഴ്‌സ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അംഗീകരിച്ച ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും/ ജി.എന്‍.എം /ബി.എസ്.സി നഴ്‌സിംഗ് ഇവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമായിരിക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447067684.
……
ലൈബ്രേറിയന്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യു 11ന്
പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു ജൂണ്‍ 11ന് രാവിലെ 10.30ന് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡഷ്യല്‍ സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447067684.
…..
ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ക്ലിനിക്കല്‍ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്,ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും,സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ജൂണ്‍ 18ന് രാവിലെ 10ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076 Application Link :https://forms.gle/7qa1TvNDuB3omA6h7



