സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഇടുക്കി ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി. തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന് അംഗം പി. റോസ ഹര്‍ജികള്‍ പരിഗണിച്ചു.മൂന്നാറില്‍ പുറമ്പോക്ക് ഭൂമിയില്‍ നടത്തിയ പെട്ടിക്കട പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ ഉയര്‍ന്ന ഫോറത്തെ സമീപിക്കാന്‍ നിര്‍ദേശിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സീനിയോറിറ്റി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി, സുവിശേഷ പ്രസംഗം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതി എന്നിവയും കമ്മീഷന് തീര്‍പ്പാക്കി.
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9746515133 എന്ന വാട്ട്സ് അപ്പ് നമ്പറിലോ പരാതി സമര്‍പ്പിക്കാം.



