
അടിമാലി: JCI സോൺ 20, സോൺ 22 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജെ സി ഐയുടെ പ്രെസ്റ്റീജിയസ് സോൺ ട്രെയിനേഴ്സ് വർക്ക്ഷോപ്പ് അടിമാലി റേഞ്ചേഴ്സ് ഹോട്ടലിൽനടന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 30 പേർ പങ്കെടുത്ത പരിശീലന പരിപാടി ശ്രദ്ധേയമായി. സോൺ 20, സോൺ 22 എന്നിവ ആതിഥേയത്വം വഹിച്ച ഈ പരിപാടിയിൽ സോൺ 20, സോൺ 21, സോൺ 22, സോൺ 28 എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം സോൺ 22 പ്രസിഡന്റ് ജെസി ശ്യാം മോഹൻ നിർവഹിച്ചു. ചടങ്ങിൽ സോൺ 20 പ്രസിഡന്റ് ജെയ്സൺ അറക്കൽ, സോൺ ഡയറക്ടർ (ട്രെയിനിംഗ്) മെൽബിൻ ഡൊമിനിക് , സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളന്താനം, JCI അടിമാലി പ്രസിഡന്റ് ജെസി സി.എ ആദർശ് ജനാർദ്ദനൻ, സെക്രട്ടറി- റോബിൻ വർഗീസ്, ട്രഷറർ റൈജോ മൈക്കിൾ*, പ്രോഗ്രാം ഡയറക്ടർ ജെസി അഡ്വ. ആദർശ് എം. ടി.
വൈസ് പ്രസിഡന്റ് (പി.ആർ. & മാർക്കറ്റിംഗ്) ജെസി അരുൺ ശിശുപാലൻ, വൈസ് പ്രസിഡന്റ് ട്രെയിനിങ് രാഹുൽ രാജ് , വൈസ് പ്രസിഡന്റ് പ്രോഗ്രാം രാഹുൽ സിഎസ്, മുൻ സോൺ പ്രസിഡന്റ് അർജുൻ നായർ, സീനിയർ അംഗങ്ങളായ അഡ്വക്കേറ്റ് അജിത് പോറ്റാസ് , നിതീഷ് സി വൈ , ഡോക്ടർ റെൻസ് , ഡോക്ടർ. ജോർജ് പൗലോസ്, അനൂപ് എൽദോ, അജു ജോർജ്, അഭിനോ രാജൻ, സദാശിവൻ എടപ്പാട്ട് എന്നിവരും മറ്റു മെമ്പർമാരും സന്നിഹിതരായിരുന്നു.
ജെ സി ഐ അംഗങ്ങളുടെ നേതൃത്വശേഷിയും സംഘടനാ മികവും പരിശീലന നൈപുണ്യവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.



