Latest NewsLocal news

ദേശീയപാത അടഞ്ഞതോടെ മൂന്നാറിന്റെ യാത്ര ഒരൊറ്റ പാലത്തിലേക്ക് ചുരുങ്ങി…

മൂന്നാർ :മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ പൂർണ ഗതാഗത നിയന്ത്രണം തുടരുകയാണ്. ഇതോടെ മൂന്നാർ ടൗണിലേക്കും ദേശീയപാതയിലൂടെ മറ്റ് പ്രദേശങ്ങളിലേക്കും പോകാൻ പോലീസ് സ്റ്റേഷന് സമീപത്തെ ചെറിയ പാലം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പാലത്തിന്റ അപകടസാധ്യത കണക്കിലെടുത്ത് ബസുകളും മറ്റ് വലിയ വാഹനങ്ങളും പാലത്തിലൂടെ കടത്തിവിടുന്നില്ല. ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. എന്നാൽ ഇടുങ്ങിയ പാലവും തകർന്ന കൈവരികളും യാത്രയെ കൂടുതൽ അപകടകരമാക്കുകയാണ്.


ഒരേസമയം വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ പാലം കടക്കാൻ കഴിയൂ. വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയാകുമ്പോൾ രാവിലെ മുതൽ രാത്രി വരെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് . ഗതാഗത നിയന്ത്രണം പോലീസിന് വലിയ തലവേദനയാവുകയാണ്. മഴ ശക്തമായാൽ നിലവിലെ സാഹചര്യം കൂടുതൽ ഗുരുതരമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!