അടിമാലി ലക്ഷംവീട്ടിന് സമീപം മണ്ണിടിഞ്ഞ് വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ നടത്തിവരുന്ന സമരം 42 ദിവസം പിന്നിട്ടു.

അടിമാലി: ശക്തമായ മഴയയും കാറ്റിനെയും അവഗണിച്ച് പുനരധിവാസത്തിന് വേണ്ടിയുള്ള ലക്ഷംവീട് കുടുംബങ്ങളുടെ സമരം 42 ദിവസം പിന്നിട്ടിരിക്കുകയാണ്. തങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ പ്രഖ്യാപിച്ച തുക ഓണത്തിന് മുമ്പ് തന്നെ തന്നു തീർക്കും എന്നുള്ള പ്രതീക്ഷയിലാണ് കുടുംബങ്ങൾ.
കഴിഞ്ഞമാസം തീരുമാനം ഒന്നും ആകാതെ വന്നതോടെ കുടുംബങ്ങൾ പട്ടിണി സമരവുമായി മുന്നോട്ട് വന്നിരുന്നു . തുടർന്ന് ദേവികുളം എംഎൽഎ എഫ് രാജ ഇടപെടുകയും ചെയ്തതിനെ തുടർന്ന് പട്ടിണി സമരം അവസാനിപ്പിച്ചു. പിന്നീട് നടന്ന മന്ത്രിസഭാ യോഗത്തിൽ ഓണത്തിന് മുൻപ് തന്നെ കുടുംബങ്ങൾക്ക് നൽകേണ്ട തുക തന്നു തീർക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ആ ഒരു പ്രതീക്ഷയിലാണ് കുടുംബങ്ങൾ മുൻപോട്ടു പോകുന്നത് .
ലഭ്യമായ തുക കൈകളിൽ എത്താതെ സമരത്തിൽ നിന്നും പിന്മാറുക ഇല്ലെന്ന് കുടുംബങ്ങൾ ആവശ്യമുയർത്തിയിരുന്നു. ഈ സമരമാണ് കനത്ത മഴയെയും കാറ്റിനെയും അതിജീവിച്ച്42 ദിവസം പിന്നിട്ടിരിക്കുന്നത്.



