Latest NewsLocal news

അടിമാലിയിലെ ലക്ഷംവീട് ദുരിതബാധിതരുടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു…

അടിമാലി ലക്ഷംവീട് നിവാസികൾ പുനരധിവാസവുമായി ബന്ധപ്പെട്ട അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം 51ാം ദിവസം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയെയും എതിർത്ത് നടത്തിവന്നിരുന്ന സമരം ജനപ്രതിനിധികളുടെയും അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് സമരസമിതി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ് അടക്കമുള്ള നേതാക്കൾ റവന്യൂ മന്ത്രിയുമായി ഫോണിലൂടെ നടത്തിയ സംഭാഷണത്തിൽ ഒടുവിലാണ് ഓണത്തിന് മുമ്പ് അർഹമായ നഷ്ടപരിഹാരത്തുക നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയത്.

അതേസമയം ഓണത്തിനു മുൻപ് അർഹമായ തുക തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി തന്നെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. ഇനിയൊരു സമരം ഉണ്ടായാൽ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും പൂർണ്ണ പിന്തുണ നൽകുമെന്നും സമരക്കാരെ അറിയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!