HealthKeralaLatest NewsLocal news

അമ്മയും കുഞ്ഞും ആശുപത്രി ഇനിയും വൈകാതെ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തം

അടിമാലി: അടിമാലി മച്ചിപ്ലാവില്‍ അമ്മയും കുഞ്ഞും ആശുപത്രി നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രഖ്യാപനത്തെ ദേവികുളം താലൂക്കിലെ മാത്രമല്ല സമീപ താലൂക്കിലെ ആളുകളും വലിയ പ്രതീക്ഷയോടെയായിരുന്നു നോക്കി കണ്ടിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പലത് പിന്നിട്ടിട്ടും ആശുപത്രിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ആശുപത്രി നിര്‍മ്മാണത്തിനായി അടിമാലി ഗ്രാമപഞ്ചായത്ത് ഒരേക്കറിലധികം ഭൂമി മുമ്പ് വിട്ടു നല്‍കിയിരുന്നു.

ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിനായി പുതുക്കിയ എസ്റ്റിമേറ്റിന്‍ പ്രകാരം 30 കോടിയോളം രൂപ വേണ്ടി വരുമെന്നും തുക കണ്ടെത്താനുള്ള ശ്രമം നടത്തി വരുന്നതായി ദേവികുളം എം എല്‍ എ അഡ്വ. എ രാജയും മുമ്പറിയിച്ചിരുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ചികിത്സാ സൗകര്യങ്ങള്‍ പൊതുവെ കുറവായ ഇടുക്കിയില്‍ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമാക്കി ജില്ലയുടെ ആരോഗ്യരംഗത്തിന് കൂടുതല്‍ കരുത്ത് പകരണമെന്നാണ് ആവശ്യം.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് മച്ചിപ്ലാവിലാണ് ആശുപത്രി നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ പിറക്കുന്നത് ആശുപത്രികളില്‍ ഒന്നാണ് അടിമാലി താലൂക്കാശുപത്രി. മച്ചിപ്ലാവില്‍ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ത്ഥ്യമായാല്‍ തോട്ടം മേഖലയിലേയും ആദിവാസി ഇടങ്ങളിലേയും ആളുകള്‍ക്ക് അത് കൂടുതല്‍ പ്രയോജനകരമാകും. ഈ സാഹചര്യത്തില്‍ കൂടിയാണ് അമ്മയും കുഞ്ഞും ആശുപത്രിക്കായുള്ള ആവശ്യം ശക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!