CrimeKeralaLatest NewsLocal news

ഇടമലക്കുടി റേഷന്‍ തട്ടിപ്പ്; സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മൂന്നാര്‍: ഇടമലക്കുടി റേഷന്‍ തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2 സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് വിവരം. ഇടമലക്കുടി റേഷന്‍ തട്ടിപ്പില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച്ച സംഭവിച്ചതായി വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സിവില്‍ സപ്ലൈസ് വിജിലന്‍സ് ഓഫീസര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലായിരുന്നു ഇത് സംബന്ധിച്ച പരാമര്‍ശമുണ്ടായിരുന്നത്. ഇടമലക്കുടിയിലെ ഗോഡൗണിലും റേഷന്‍കടകളിലും വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പു കണ്ടെത്തുന്നതിനോ പരിശോധന നടത്തി നടപടിക ളെടുക്കുന്നതിനോ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. രണ്ടു മാസത്തിലൊരിക്കല്‍ പോലും റേഷന്‍ കടകളിലെത്തി പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

ഇതിന് പിന്നാലെയാണിപ്പോള്‍ 2 സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. 65 ടണ്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളായിരുന്നു പലപ്പോഴായി ഇടമലക്കുടിയിലെ റേഷന്‍ കടകളില്‍ നിന്നും നഷ്ടമായത്. സംഭവത്തില്‍ വിതരണച്ചുമതലയുണ്ടായിരുന്ന ഗിരിജന്‍ സൊസൈറ്റി സെക്രട്ടറിക്കെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ ദുരുപയോഗം ചെയ്തതിലൂടെ 26.99 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നു കാട്ടി നല്‍കിയ പരാതിയിലാണ് കേസ്.

ഇതിന് പിന്നാലെയാണിപ്പോള്‍ റേഷന്‍വിതരണം കൃത്യമായി നടത്തുവാന്‍ മേല്‍നോട്ടം വഹിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!