Latest NewsNationalSportsWorld

ഇന്ത്യയിലേക്ക് ലോക കപ്പ് ഫുട്‌ബോള്‍ സംപ്രേഷണമുണ്ടായേക്കില്ല?, ചര്‍ച്ച തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍; ഔദ്യോഗിക തീരുമാനമെടുക്കാതെ ചൈനയും

ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത്തവണ ഫിഫ ലോക കപ്പ് കാണാന്‍ കഴിഞ്ഞേക്കില്ല. മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി അടുത്തമാസം ഫുട്‌ബോള്‍ ലോക കപ്പ് ആരംഭിക്കാനിക്കെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആശങ്കപ്പെടുത്തി വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം തുടരുകയാണ്. അവകാശങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും ചൈനയില്‍ ഔദ്യോഗിക തീരുമാനവുമില്ല.

സംപ്രേക്ഷണ അവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഫിഫയുമായി കരാറിലെത്താനാകാത്തതിന്റെ വിവരങ്ങള്‍ മുമ്പും പുറത്തുവന്നിരുന്നു. അതേ സമയം ലോകത്ത് ആകമാനം കുറഞ്ഞത് 175 രാജ്യങ്ങളിലെ ബ്രോഡ്കാസ്റ്റര്‍മാരുമായുള്ള കരാര്‍ നടപടി ക്രമങ്ങള്‍ ഇതിനികം തന്നെ പൂര്‍ത്തിയാക്കിയതായി ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകകപ്പ് സംപ്രേക്ഷണ അവകാശം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയിലും ഇന്ത്യയിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഫിഫ അധികൃതര്‍ വ്യക്തമാക്കുന്നു.

അതേ സമയം 2018, 2022 ലോക കപ്പുകളില്‍ ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ആയ സിസിടിവി സംപ്രേക്ഷണ അവകാശം സംബന്ധിച്ച് നേരത്തെ തന്നെ കരാറിലെത്തിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പ്രമോഷണല്‍ ഉള്ളടക്കവും സ്‌പോണ്‍സര്‍മാരുടെ പരസ്യങ്ങളും സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. 2026 ജൂണ്‍ 12നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നിലവില്‍ സംപ്രക്ഷണ അവകാശ കരാര്‍ അന്തിമമാക്കാന്‍ അഞ്ച് ആഴ്ച മാത്രമാണ് ബാക്കിയുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!