KeralaLatest News

മൂന്നിലാരെന്ന തീരുമാനത്തില്‍ എത്താനാകാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കേരള മുഖ്യമന്ത്രി ആരെന്നറിയാന്‍ വീണ്ടും കാത്തിരിപ്പ്; പ്രഖ്യാപനം പിന്നീട്

കേരള മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വിഷയത്തില്‍ അന്തിമതീരുമാനമായില്ല. ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. കേരളത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച മൂന്ന് മണിക്കൂറുകളാണ് നീണ്ടത്. എന്നിട്ടും തീരുമാനമായില്ല. മൂന്ന് നേതാക്കളോടും വിശദമായി സംസാരിച്ചു. നാളെ വീണ്ടും ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. സോണിയാ ഗാന്ധിയുമായി കൂടി ഹ്രസ്വചര്‍ച്ച നടത്തിയതിനു ശേഷം വൈകാതെ പ്രഖ്യാപനം നടത്തും.

ഉജ്ജ്വലമായ വിജയമാണ് കേരളത്തില്‍ ഉണ്ടായത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കും. ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. പ്രകടനങ്ങള്‍ നടത്തരുതെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നത് – വിഡി സതീശന്‍ പറഞ്ഞു.

ജനങ്ങളാണ് പരമപ്രധാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടിക്കരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നേതാക്കന്മാരെ സ്‌നേഹിക്കുന്നതിലും താല്‍പര്യം പ്രകടിപ്പിക്കുന്നതിലും ഒരു തെറ്റുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണം. പ്രകടനങ്ങള്‍ ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് ഉറച്ചുനില്‍ക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകള്‍ അണികള്‍ നീക്കിത്തുടങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!