Latest NewsNational

ജോസഫ് വിജയ് ആകിയ നാന്‍.. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

ട്വിസ്റ്റുകള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വിജയിയുടെ അവകാശവാദം ഗവര്‍ണര്‍ അംഗീകരിച്ചു. 120 എംഎല്‍എമാരുടെ പിന്തുണയും ഗവര്‍ണര്‍ക്ക് കൈമാറി.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ – വിജയ് കൂടി കാഴ്ച അവസാനിച്ചു. രണ്ട് മണിക്കൂറോളമായിരുന്നു കൂടികാഴ്ച്ച.രണ്ട് ദ്രാവിഡ മുന്നണികള്‍ക്കെതിരെ മത്സരിച്ച് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ വിജയ്ക്ക് അത് മതിയാകാതെ വന്നു. 116 സീറ്റുകളില്‍ എത്തിയെങ്കിലും രണ്ട് സീറ്റുകള്‍ക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. ആകെ സീറ്റുകള്‍ 120 നേടി ഭൂരിപക്ഷം നേടി.

വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരും ചൂണ്ടികാട്ടുന്നു. എങ്കിലും സി ജോസഫ് വിജയില്‍ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട് സാധാരണ ജനങ്ങള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!