CrimeKeralaLatest NewsLocal news

ടോപ്പ് സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ അതിക്രമം; മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക.

മൂന്നാര്‍: മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവം മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്ക് വീണ്ടും തിരിച്ചടിയാകുമോയെന്ന് ആശങ്ക. തിരുവനന്തപുരം വര്‍ക്കലയില്‍ നിന്നെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. അതിക്രമത്തിന്റെ വിവിധ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. ഇതോടെയാണ് സംഭവം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുള്ളത്.

മൂന്നാറിലേക്ക് എറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന കാലയളവാണ് മധ്യവേനല്‍ അവധിക്കാലം. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ മധ്യവേനല്‍ അവധി ആരംഭിച്ച ഉടന്‍ ഇത്തവണ മൂന്നാറില്‍ തിരക്കാരംഭിച്ചിരുന്നില്ല. ഈ മാസം ആദ്യം മുതലാണ് മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയത്. സഞ്ചാരികളുടെ തിരക്ക് ഇനിയും ഏതാനും ദിവസങ്ങളില്‍ കൂടി തുടര്‍ന്നേക്കുമെന്ന പ്രതീക്ഷയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുമ്പോട്ട് പോകവെയാണ് ടോപ്പ് സ്റ്റേഷനിലെത്തിയ സഞ്ചാരികള്‍ക്ക് നേരെ അതിക്രമം നടന്നതിന്റെ ദൃശ്യം നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്.

റോഡില്‍ ബസ് നിര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അതിക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. മുമ്പും മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അന്ന് വലിയ തോതില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് സഞ്ചാരികളുടെ വരവില്‍ കുറവു വന്ന കാരണങ്ങളിലൊന്നായി അക്കാലയളവില്‍ ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാണിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!