BusinessKeralaLatest NewsLocal news

രുചിക്കൂട്ടിന്റെ കലവറയൊരുക്കി ഹോട്ടൽ ശ്രീ ശരവണ ഭവൻ അടിമാലി പത്താംമൈലിൽ പ്രവർത്തനമാരംഭിച്ചു

അടിമാലി: രുചിയുടെ കലവറയൊരുക്കി വ്യത്യസ്തങ്ങളായ വെജിറ്റേറിയൻ വിഭവങ്ങൾ കൊണ്ട് ഭക്ഷണ പ്രിയരുടെ മനസ്സും വയറും നിറക്കാൻ ഹോട്ടൽ ശ്രീ ശരവണ ഭവൻ അടിമാലി പത്താം മൈലിൽ പ്രവർത്തനമാരംഭിച്ചു. ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയിൽ ദേശീയപാതയോരത്താണ് ഹോട്ടൽ തുറന്നിട്ടുള്ളത്. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് നിർവഹിച്ചു.

തദ്ദേശിയർക്കും സഞ്ചാരികൾക്കും ഒരേ പോലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ രുചി വൈവിധ്യം ആസ്വദിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ ശ്രീ ശരവണഭവൻ തുറന്നിട്ടുള്ളത്. ഹോട്ടലിനുള്ളിൽ വിപുലമായ ഇരിപ്പിട സൗകര്യവും വിശാലമായ പാർക്കിംഗ് സൗകര്യവും ഹോട്ടലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി അഞ്ചേരി, പഞ്ചായത്തംഗം ബീനാ റൈജു,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എ അൻസാരി, ഉഷ രാമകൃഷണൻ,
വ്യാപാരി സംഘടന ഭാരവാഹികളായ
എൽദോ വി ഐ , ടോമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

രുചിയിലും ഭക്ഷണ വിഭവങ്ങളുടെ അളവിലും ഒട്ടും കുറവ് വരാതെ ഏറ്റവും ശുചിത്വത്തോടെയാണ് ഹോട്ടലിന്റെ പ്രവർത്തനം മുമ്പോട്ടു പോകുന്നതെന്നും ഏവരേയും ഹോട്ടലിലേക്ക് സ്വാഗതം ചെയ്യുന്നതായും സ്ഥാപന മാനേജ്മെന്ററിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!