CrimeKeralaLatest NewsLocal news
മറയൂർ ടൗണിന് സമീപം വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനതടികൾ പിടികൂടി.

മൂന്നാർ : വിജിലൻസ് സംഘവും മറയൂർ ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മറയൂർ ടൗണിന് സമീപം വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന 40 കിലോ ചന്ദനതടികൾ പിടികൂടി. മറയൂർ സ്വദേശിയായ പുതിയമഠത്തിൽ വീട്ടിൽ രാമചന്ദ്രനെയാണ് പിടികൂടിയത്. ചന്ദനം വീടിനു സമീപത്ത് ചാക്കുകളിലാക്കി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു . വിജിലൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മൂന്നാർ വിജിലൻസ് ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ചന്ദനം കണ്ടെടുത്തത്.
പ്രതിയെ ഫ്ലൈയിംഗ് സ്ക്വാഡ് മറയൂർ ഓഫിസിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തി. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം വീടിനുള്ളിൽ അനധികൃതമായി 71 ലിറ്റർ വൈൻ സൂക്ഷിച്ചതിന് എക്സൈസ് വകുപ്പ് പ്രതിക്കെതിരെ കേസ് രേഖപ്പെടുത്തി.



