മറയൂരിൽ അനധികൃതമായി കൈവശം വെച്ചിരുന്നു 71 ലിറ്റർ വൈൻ ശേഖരം എക്സൈസ് കണ്ടെടുത്തു

മൂന്നാർ : എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ തീവ്ര എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മറയൂരിൽ അനധികൃതമായി സൂക്ഷിച്ചു വെച്ചിരുന്ന 71ലിറ്റർ വൈൻ പിടികൂടി. മറയൂർ സ്വദേശിയായ രാമചന്ദ്രന്റെ വീട്ടിൽ നിന്നുമാണ് വൈൻ പിടിച്ചെടുത്തത്. ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈൻ ശേഖരം കണ്ടെത്തിയത്.
മറയൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ സോണി തോമസ്, അനീഷ് വി , വനിതാ സിവിൽ ഓഫീസർ ദിവ്യ ഉണ്ണി എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്. എക്സൈസ് സംഘം കേസെടുത്ത സമയത്ത് പ്രതി മറ്റൊരു കേസിൽ വനം വകുപ്പ് അധികൃതരുടെ കസ്റ്റഡിയിൽ ആയതിനാൽ പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.



